നീ​റ്റ് പ​രീക്ഷാ​ക്ര​മ​ക്കേ​ട്: എ​സ്എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തി
Friday, July 5, 2024 12:47 AM IST
തൃ​ശൂ​ർ: നീ​റ്റ്, നെ​റ്റ് പ​രീ​ക്ഷാ​ക്ര​മ​ക്കേ​ടി​ൽ കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠി​പ്പു​മു​ട​ക്കി എ​ജി ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു വി​ദ്യാ​ർ​ഥി കോ​ർ​ണ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് എ​ജി ഓ​ഫീ​സ് ക​വാ​ട​ത്തി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ശ്ര​മം അ​ല്പ​നേ​ര​ത്തേ​ക്കു സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ചെ​ങ്കി​ലും നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി.

തു​ട​ർ​ന്നു​ന​ട​ന്ന ധ​ർ​ണ എ​സ് എ​ഫ്ഐ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി റോ​സ​ൽ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ് തു. വി​ഷ്ണുപ്ര​ഭാ​ക​ര​ൻ, ജി​ഷ് ണു സ​ത്യ​ൻ, കെ.​വി. സ​രി​ത, വി​ഷ്ണു​ദേ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മാ​ർ​ച്ചി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ശൂ​ർ എ​സി​പി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് വ​ൻ സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്നു.