കി​ണ​റി​ൽ അ​ക​പ്പെ​ട്ട പോ​ത്തി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ക​ര​ക​യ​റ്റി
Friday, July 5, 2024 5:00 AM IST
കൂ​രാ​ച്ചു​ണ്ട്: കി​ണ​റി​ല്‍ വീ​ണ വ​ള​ർ​ത്ത് പോ​ത്തി​ന് ര​ക്ഷ​ക​രാ​യി പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ​സേ​ന. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ഓ​ഞ്ഞി​ലി​ലു​ള്ള ക​ർ​ഷ​ക​ൻ പാ​ല​ക്കാ​ട്ടേ​ല്‍ ജോ​ര്‍​ജി​ന്‍റെ മു​ന്ന് വ​യ​സ് പ്രാ​യ​മാ​യ പോ​ത്താ​ണ് കൃ​ഷി​യി​ട​ത്തി​ൽ മേ​യു​ന്ന​തി​നി​ട​യി​ല്‍ കൃ​ഷി ആ​വ​ശ്യ​ത്തി​നാ​യി നി​ര്‍​മി​ച്ച ആ​ള്‍​മ​റ​യി​ല്ലാ​ത്ത കി​ണ​റി​ൽ വീ​ണ​ത്. 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കി​ണ​റാ​ണ്.

വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നി​ന്നു സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ർ കെ. ​ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി. കെ. ​ശ്രീ​കാ​ന്ത് കി​ണ​റ്റി​ലി​റ​ങ്ങി പോ​ത്തി​നെ സാ​ഹ​സി​ക​മാ​യി ഹോ​സ്, ക​യ​ര്‍ എ​ന്നി​വ​യി​ല്‍ ബ​ന്ധി​ച്ച് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.