പെ​രും​തോ​ട് വ​ലി​യ തോ​ട് സം​ര​ക്ഷ​ണം;​ ഉ​ന്ന​തയോ​ഗം വി​ളി​ച്ച് എം​എ​ൽ​എ
Monday, July 1, 2024 1:09 AM IST
ക​യ്പ​മം​ഗ​ലം: മ​ണ്ഡ​ല​ത്തി​ലെ പെ​രി​ഞ്ഞ​നം, മ​തി​ല​കം, ശ്രീ​നാ​രാ​യ​ണ​പു​രം, എ​ട​വി​ല​ങ്ങ്, എ​റി​യാ​ട്, എ​ന്നീ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ 14.7 1 കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല സ്രോ​തസാ​ണ് പെ​രും​തോ​ട് വ​ലി​യ തോ​ട്.

2017 മു​ത​ൽ സ​ർ​ക്കാ​റി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളും, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെയും ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്വ​ത്തോ​ടെ​യും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ഈ ​തോ​ട് സം​ര​ക്ഷി​ച്ച് പോ​രു​ന്നു​ണ്ട്. എ​ങ്കി​ലും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​കവ​ർ​ഷം തോ​ട് ന​വീ​ക​രി​ക്കാ​ൻ മൂ​ന്ന് പ്രാ​വ​ശ്യം ടെ​ൻഡർ വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​ടു​ത്തി​രു​ന്നി​ല്ല. ലോ​ക്‌​സ​ഭ തെര​ഞ്ഞെ​ടു​പ്പിന്‍റെ ഭാ​ഗ​മാ​യി വ​ന്ന പെ​രു​മാ​റ്റ​ച​ട്ട​വും തോ​ട് ന​വീ​ക​രി​ക്കാ​ൻ വി​ല​ങ്ങ് ത​ടി​യാ​കു​ക​യാ​യി​രു​ന്നു.​

പെ​രി​ഞ്ഞ​നം തോ​ണി​ക്കു​ളം മു​ത​ൽ തോ​ട് അ​വ​സാ​നി​ക്കു​ന്ന എ​റി​യാ​ട് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ അ​റ​പ്പ തോ​ടുവ​രേ​യും പ​ട​ന്ന തോ​ട് വ​രേ​യും വൃ​ത്തി​യാ​ക്ക​ലും ചി​ല​യി​ട​ങ്ങ​ളി​ൽ ക​യ​ർ ഭൂ​വ​സ്ത്രം വി​രി​ക്ക​ൽ, തീ​റ്റ​പ്പു​ൽകൃ​ഷി, ത​റാ​വ് കൃ​ഷി, ഫ​ല​വൃ​ക്ഷ ത്തെെന​ട​ൽ, ക​ൽഭി​ത്തി​കെ​ട്ട​ൽ, തോ​ടി​ന്‍റെ ആ​ഴം കൂ​ട്ട​ൽ, സ്ല്യൂ​യി​സ് കം ​ബ്രി​ഡ്ജ് നി​ർ​മി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ൾ മു​ൻകാ​ല​ങ്ങ​ളി​ൽ ന​ട​ന്നി​രു​ന്നു.

വീ​ണ്ടും ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ​വും ന​വീ​ക​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പെ​രും​തോ​ട് ക​ട​ന്ന് പോ​കു​ന്ന അ​ഞ്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും ക​ലാ​സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​രും ഒ​ന്നി​ച്ച് ജൂ​ലൈ 20നു ​പെ​രു​ന്തോ​ട് വ​ലി​യ​തോ​ട് ശു​ചീ​ക​ര​ണ​ത്തി​ന് ഇ​റ​ങ്ങു​മെ​ന്നും ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ വി​പു​ല​മാ​യ യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കു​മെ​ന്നും ഇ.​ടി. ​ടൈ​സ​ൺ എം​എ​ൽ​എ പ​റ​ഞ്ഞു.

പെ​രും​തോ​ട് - വ​ലി​യ തോ​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​രാ​ധാ​കൃ​ഷ്ണ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പെ​രും​തോ​ട് വ​ലി​യ തോ​ട് ജ​ന​റ​ൽ ക​ൺ​വീ​ന​ർ കൂ​ടി​യാ​യ സി. ​കെ. ഗി​രി​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ഷ അ​ജി​ത​ൻ, എം .​എ​സ്. മോ​ഹ​ന​ൻ, സീ​ന​ത്ത് ബ​ഷീ​ർ, വി​നീ​ത മോ​ഹ​ൻ​ദാ​സ്, ശോ​ഭ​ന ര​വി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​സ്ഫ​ൽ, കെ.എ. അ​യ്യൂ​ബ്, സു​മ​തി സു​ന്ദ​ര​ൻ, ഷാ​ഹി​ന ജ​ലീ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.