അ​ങ്ക​മാ​ലി​യി​ല്‍ വീ​ണ്ടും രാ​സ​ല​ഹ​രി വേ​ട്ട
Friday, July 5, 2024 4:16 AM IST
അ​ങ്ക​മാ​ലി: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ അ​ങ്ക​മാ​ലി​യി​ല്‍ വീ​ണ്ടും പി​ടി​കൂ​ടി. വി​പ​ണി​യി​ല്‍ ഉ​ദ്ദേ​ശം ഏ​ഴു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 132 ഗ്രാം ​എം​ഡി​എം​എ യാ​ണ് ഇ​ന്ന​ലെ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലൂ​ര്‍ എ​സ്ആ​ര്‍​എം റോ​ഡി​ല്‍ വ​ട്ട​ത്താ​മു​റി വീ​ട്ടി​ല്‍ സ​ഹ​ല്‍ ക​രീം (29) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ല​ഹ​രി​മ​രു​ന്ന് എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് സം​ശ​യി​ക്കു​ന്നു. സം​ഘ​ത്തി​ലെ ബാ​ക്കി ക​ണ്ണി​ക​ളെ കൂ​ടി ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ഊ​ര്‍​ജി​ത​മാ​യ അ​ന്വേ​ഷ​ണം എ​ക്‌​സൈ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് വ​ന്ന സ​ര്‍​വീ​സ് ബ​സി​ല്‍ നി​ന്നാ​ണ് എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ജോ വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​സി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ബാ​ബു പ്ര​സാ​ദ്, അ​സി. ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗ്രേ​ഡു​മാ​രാ​യ എം.​കെ. പ്ര​സ​ന്ന​ന്‍, വി.​എ​സ്. ഷൈ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ ഗ്രേ​ഡു​മാ​രാ​യ കെ.​യു. ജോ​മോ​ന്‍, കെ.​എ​സ്. ബി​ജു, വ​നി​ത സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ എം.​എ. ധ​ന്യ, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​ടി. അ​ജ​യ്, വി​ഷ്ണു രാ​ജ​ന്‍, അ​ജീ​ഷ് മോ​ഹ​ന​ന്‍, എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ സ​മ​ഞ്ജു എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ 27-നു ​ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ങ്ക​മാ​ലി​യി​ല്‍ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി 370 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യി​രു​ന്നു. ക​രി​യാ​ടി​ല്‍ നി​ന്ന് 300 ഗ്രാ​മും അ​ങ്ക​മാ​ലി​യി​ല്‍ നി​ന്ന് എ​ഴു​പ​ത് ഗ്രാ​മു​മാ​ണ് അ​ന്നു പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​രെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഒ​രാ​ള്‍ കാ​റി​ല്‍ ല​ഹ​രി മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ​യും മ​റ്റെ​യാ​ള്‍ ടൂ​റി​സ്റ്റ് ബ​സി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ട​ത്തു​ന്ന​തി​നി​ടെ​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ച​ളി​ക്ക​വ​ട്ടം സ്വ​ദേ​ശി ത​ന്മ​യ്(21)​നെ​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 11.75 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.