ജി​ല്ല​യി​ലെ മൂ​ന്ന് ഗ്രാമപ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 30ന്
Thursday, July 4, 2024 4:39 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ ചി​റ്റാ​റ്റു​ക​ര, വാ​ഴ​ക്കു​ളം, ചൂ​ര്‍​ണി​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​ഴി​വു വ​ന്ന മൂ​ന്ന് വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 30ന് ​ന​ട​ത്തും.

ചി​റ്റാ​റ്റു​ക​ര പ​ഞ്ചാ​യ​ത്തി​ലെ തോ​പ്പ് എ​ട്ടാം വാ​ര്‍​ഡ്, വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മു​ടി​ക്ക​ല്‍ എ​ട്ടാം വാ​ര്‍​ഡ്, ചൂ​ര്‍​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൊ​ടി​കു​ത്തു​മ​ല ഒ​മ്പ​താം വാ​ര്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. വി​ജ്ഞാ​പ​നം ഇ​ന്ന് പു​റ​പ്പെ​ടു​വി​ക്കും.

പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 11. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 12ന് ​ന​ട​ക്കും. 15ന് ​ആ​ണ് പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി. വോ​ട്ടെ​ണ്ണ​ല്‍ 31 രാ​വി​ലെ 10ന് ​ന​ട​ക്കും.

ചി​റ്റാ​റ്റു​ക​ര തോ​പ്പ് വാ​ര്‍​ഡി​ല്‍ ര​ണ്ടു ബൂ​ത്തു​ക​ളി​ലാ​യി ആ​കെ 1,719 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ചൂ​ര്‍​ണി​ക്ക​ര കൊ​ടി​കു​ത്തു​മ​ല വാ​ര്‍​ഡി​ല്‍ ആ​കെ വോ​ട്ട​ര്‍​മാ​ര്‍ 1,481 ഉം, ​വാ​ഴ​ക്കു​ളം മു​ടി​ക്ക​ല്‍ എ​ട്ടാം വാ​ര്‍​ഡി​ല്‍ 1,683 വോ​ട്ട​ര്‍​മാ​രു​ണ്ട്.