തീ​ര​ദേ​ശ​ത്തെ പൂ​ര്‍​ണ​മാ​യി ര​ക്ഷി​ക്കുന്ന പ​ദ്ധ​തി​ വേണം: ഹൈ​ബി ഈ​ഡ​ന്‍ എംപി
Friday, July 5, 2024 4:16 AM IST
കൊ​ച്ചി: ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ വേ​ണ്ട പ​ദ്ധ​തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്ക​ണ​മെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍ എം​പി. എ​റ​ണാ​കു​ള​ത്തി​ന്‍റെ തീ​ര​ദേ​ശ​ത്ത് മു​ഴു​വ​നാ​യും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​തി​നു പ​ക​രം ചെ​ല്ലാ​നം മു​ത​ല്‍ ക​ണ്ണ​മാ​ലി വ​രെ​യാ​ണ് നി​ല​വി​ല്‍ ക​ട​ല്‍ ഭി​ത്തി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ക​ണ്ണ​മാ​ലി മു​ത​ല്‍ ഫോ​ര്‍​ട്ട്കൊ​ച്ചി വ​രെ​യും വൈ​പ്പി​ന്‍ എ​ട​വ​ന​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള ഊ​ര്‍​ജിത ശ്ര​മ​ങ്ങ​ള്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും എം​പി കു​റ്റ​പ്പെ​ടു​ത്തി.

തീ​ര​ദേ​ശ​ത്തെ പൂ​ര്‍​ണ​മാ​യി ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് വേ​ണ്ട​ത്. കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന പ​ക്ഷം സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ് പ​ദ്ധ​തി നി​ര്‍​ദേ​ശം ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​നു സ​മ​ര്‍​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കേ​ണ്ട​ത്. അ​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു.

മു​ന​മ്പം ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​നെ തോ​പ്പും​പ​ടി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്തി​ന്‍റെ മാ​തൃ​ക​യി​ല്‍ ന​വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ല്‍​സ്യ​ബ​ന്ധ​ന തു​റ​മു​ഖം ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് പ​ദ്ധ​തി നി​ര്‍​ദേ​ശം ത​യാ​റാ​ക്കി കേ​ന്ദ്ര​ത്തി​നു ന​ല്‍​കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രാ​ണ്. ഇ​ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ല​ഭി​ച്ചാ​ലേ അ​തി​നു അം​ഗീ​കാ​രം ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ടാ​നു​കൂ​വെ​ന്നും എം​പി പ​റ​ഞ്ഞു.