അ​ന​ധി​കൃ​ത​മാ​യി കോ​ള​ജ് ബ​സ് വി​ല്ക്കാ​ൻ ശ്ര​മി​ച്ച 10 പേ​ർ​ക്കെ​തി​രേ കേ​സ്
Friday, July 5, 2024 4:16 AM IST
ക​രു​മാ​ലൂ​ർ: മാ​ഞ്ഞാ​ലി എ​സ്എ​ൻ ജി​സ്റ്റ് കോ​ള​ജി​ന്‍റെ ബ​സു​ക​ൾ അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ 10 പേ​ർ​ക്കെ​തി​രേ ആ​ല​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ലൂ​ടെ ട്ര​സ്റ്റി​ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​യ​താ​യും അധികൃതർ നൽകിയ പാ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​ക്ക​നാ​ട് സ്വ​ദേ​ശി ജി​ജി ര​മേ​ശ്, നോ​ർ​ത്ത് കു​ത്തി​യ​തോ​ട് സ്വ​ദേ​ശി അ​ജി​ത് കു​മാ​ർ, എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി ടി.​പി. സ​ജീ​വ​ൻ, വ​ട​ക്കേ​ക്ക​ര സ്വ​ദേ​ശി ജ​ഗ​ദീ​ഷ്, മ​ന​യ്ക്ക​പ്പ​ടി ക​ള​പ്പു​ര​പ്പ​റ​മ്പി​ൽ കെ.​എം. ലൈ​ജു,

ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ സ്വ​ദേ​ശി മാ​ർ​ഷ​ൽ ടി​റ്റോ, വെ​സ്റ്റ് വെ​മ്പ​ല്ലൂ​ർ സ്വ​ദേ​ശി അ​ഖി​ലേ​ഷ് പ​ങ്ക​ജാ​ക്ഷ​ൻ, പ​റ​വൂ​ർ സ്വ​ദേ​ശി ര​മേ​ഷ്ബാ​ബു, വ​ടു​ത​ല സ്വ​ദേ​ശി ര​തീ​ഷ്, പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി ഫാ​സി​ൽ എ​ന്നി​വ​ർ​ക്ക് എ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ട്രസ്റ്റ് ഭാരവാഹി കോ​ട്ടു​വ​ള്ളി ചെ​റി​യ​പ്പി​ള്ളി ത​ല​പ്പി​ള്ളി വീ​ട്ടി​ൽ ബൈ​ജു വി​വേ​കാ​ന​ന്ദ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.