സിനിമാ ഷൂ​ട്ടിം​ഗ് സം​ഘാ​ട​ക​ർ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് കത്തിച്ചു; പു​ക​പ​ട​ലത്തിൽ ശ്വാ​സംമു​ട്ടി​ ജനം
Thursday, July 4, 2024 4:33 AM IST
ഏ​ലൂ​ർ: ഏ​ലൂ​രി​ൽ ഷൂ​ട്ടിം​ഗ് സം​ഘാ​ട​ക​ർ ഷൂ​ട്ടിം​ഗ് സെ​റ്റ് നി​ർ​മി​ച്ച​തി​ന്‍റെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കു​ള്ള​വ കൂ​ട്ടി​യി​ട്ടു തീ​യി​ട്ടു. പു​ക ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ​യ​ണ​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ല​ത്ത് വാ​ർ​ഡി​ൽ സെ​ന്‍റ് ആ​ൻ​സ് സ്ക​ളി​നോ​ട് ചേ​ർ​ന്ന ഫാ​ക്ട് വ​ക സ്ഥ​ലം സി​നി​മ ഷൂ​ട്ടി​ന് ന​ൽ​കി​യി​രു​ന്നു. ഷൂ​ട്ടിം​ഗ് സെ​റ്റ് പൊ​ളി​ച്ചു​മാ​റ്റി​യെ​ങ്കി​ലും മാ​ലി​ന്യ​ങ്ങ​ൾ ഇ​വി​ടെ കി​ട​ന്നി​രു​ന്നു. ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ഫാ​ക്ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടെ സി​നി​മ ഷൂ​ട്ടിം​ഗ് സം​ഘാ​ട​ക​ർ പ്ലാ​സ്റ്റി​ക്, മ​റ്റ് മാ​ലി​ന്യ വ​സ്തു​ക്ക​ൾ എ​ന്നി​വ​യ​ട​ക്കം കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​പ​രി​സ​ര​ത്ത് ധാ​രാ​ളം ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഇ​ട​മാ​ണ്.

ജ​ന​ങ്ങ​ൾ​ക്ക് പു​ക​യേ​റ്റ് അ​സ്വ​സ്ത​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ക്ട് അ​ധി​കൃ​ത​രും, പോ​ലീ​സും, ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി തീ ​അ​ണ​ക്കു​ക​യും പു​ക​ശ​ല്യം കു​റ​യ്ക്കു​ക​യും ചെ​യ്തു.

സം​ഘാ​ട​ക​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.