വി​മാ​നയാ​ത്ര​ക്കാ​രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം: സ്മാ​ര്‍​ട്ട് വാ​ച്ചി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ ചി​കി​ത്സ ന​ല്‍​കി മ​ല​യാ​ളി ഡോ​ക്ട​ര്‍
Friday, July 5, 2024 4:16 AM IST
കൊ​ച്ചി : വി​മാ​ന​ത്തി​ല്‍ ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ നേ​രി​ട്ട യാ​ത്ര​ക്കാ​രി​യെ ര​ക്ഷി​ക്കാ​ന്‍ ഡോ​ക്ട​റെ സ​ഹാ​യി​ച്ച​ത് കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്മാ​ര്‍​ട്ട് വാ​ച്ച്. ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി വി. ​കു​രു​ട്ടു​കു​ളം ആ​ണ് കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്മാ​ര്‍​ട്ട് വാ​ച്ചി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രോ​ഗി​യെ സു​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ല്‍ നി​ന്നും സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലേ​ക്ക് പോ​യ എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ 56 വ​യ​സു​കാ​രി​ക്കാ​ണ് യാ​ത്ര​യ്ക്കി​ടെ ക​ടു​ത്ത ത​ല​ക​റ​ക്ക​വും ആ​വ​ര്‍​ത്തി​ച്ചു​ള​ള ഛര്‍​ദ്ദി​യും ഉ​ണ്ടാ​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ഡോ​ക്ട​ർ, രോ​ഗി​യെ നി​ല​ത്ത് കി​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

തു​ട​ര്‍​ന്ന് ത​ന്‍റെ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡ് വി​മാ​ന ജീ​വ​ന​ക്കാ​രെ കാ​ണി​ച്ച്, രോ​ഗി​യെ പ​രി​ശോ​ധി​ക്കാ​ന്‍ ആ​രം​ഭി​ച്ചു. രോ​ഗി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പ് നി​രീ​ക്ഷി​ക്കാ​ന്‍ ഡോ​ക്ട​റെ സ​ഹാ​യി​ച്ച​ത് ധ​രി​ച്ചി​രു​ന്ന ആ​പ്പി​ള്‍ സ്മാ​ര്‍​ട്ട് വാ​ച്ചാ​യി​രു​ന്നു.

വാ​ച്ച് ഉ​പ​യോ​ഗി​ച്ച് രോ​ഗി​യു​ടെ ഓ​ക്‌​സി​ജ​ന്‍ സാ​ച്ചു​റേ​ഷ​ന്‍ കു​റ​വാ​ണെ​ന്നും ര​ക്ത​സ​മ്മ​ര്‍​ദം കൂ​ടി​യി​രി​ക്കു​ന്ന​താ​യും ഡോ​ക്ട​ര്‍ മ​ന​സി​ലാ​ക്കി. വി​മാ​ന​ത്തി​ല്‍ ല​ഭ്യ​മാ​യി​രു​ന്ന മെ​ഡി​ക്ക​ല്‍ കി​റ്റി​ല്‍ നി​ന്നും ഡോ.​ജി​ജി ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ ന​ല്‍​കി​യ​തോ​ടെ യാ​ത്ര​ക്കാ​രി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു.

അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഫ്‌​ളൈ​റ്റ് വ​ഴി​തി​രി​ച്ചു വി​ടാ​നു​ള​ള തീ​രു​മാ​നം ഡോ​ക്ട​റു​ടെ ഉ​റ​പ്പി​ല്‍ ക്യാ​പ്റ്റ​ന്‍ വേ​ണ്ടെ​ന്ന് വ​ച്ചു. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ച​തി​ലും 15 മി​നി​ട്ട് മു​മ്പാ​യി വി​മാ​നം സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ല്‍ പ​റ​ന്നി​റ​ങ്ങി. ജീ​വ​ന​ക്കാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മെ​ഡി​ക്ക​ല്‍ സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രോ​ഗി​യെ കാ​ത്തു നി​ന്നി​രു​ന്നു.

തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച രോ​ഗി സു​ഖം പ്രാ​പി​ച്ചു​വ​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഡോ​ക്ട​റു​ടെ സ​മ​യോ​ചി​ത ജീ​വ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രും ക്യാ​പ്റ്റ​നും ന​ന്ദി അ​റി​യി​ച്ചു.

ഫ്‌​ളൈ​റ്റി​ന്റെ ക്യാ​പ്റ്റ​ന്‍ ഡോ. ​ജി​ജി​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​വും ന​ല്‍​കി. ഒ​മ്പ​തു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ. ​ജി​ജി കേ​ര​ള​ത്തി​ലെ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന ന്യൂ​റോ​ള​ജി​സ്റ്റു​ക​ളി​ല്‍ ഒ​രാ​ളാ​ണ്.