തൃക്കാക്കരയിൽ എൻഫോഴ്സ്മെന്‍റ് ടീം പരിശോധന
Friday, March 24, 2023 12:02 AM IST
കാ​ക്ക​നാ​ട് : റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​ക്കാ​ൻ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​രം​ഗ​ത്തി​റ​ങ്ങി. മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീ​മം​ഗ​ങ്ങ​ൾ ഇ​ന്ന​ലെ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ​ത്തി​യി​രു​ന്നു.
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ടീം ​മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി ത​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി റോ​ഡ​രി​കി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യം തേ​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും. മാ​ലി​ന്യം കൊ​ണ്ടു വ​ന്നു ത​ള്ളു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി.​കെ. മോ​ഹ​ന​ൻ (അ​സി. കോ​ഓ​ർ​ഡി​നേ​റ്റ​ർ- ശു​ചി​ത്വ മി​ഷ​ൻ) ടി.​എ​സ്. സ​ജീ​ർ( ടെ​ക്നി​ക്ക​ൽ ക​ൺ​സ​ൾ​ട്ട​ന്‍റ്- ശു​ചി​ത്വ മി​ഷ​ൻ) എ​ന്നി​വ​രോ​ടൊ​പ്പം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ നി​തീ​ഷ് റോ​യ്, അ​മ​ൽ അ​റ​ക്ക​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
വ​രും​ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​കും.മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ തീ​രു​മാ​നം.