മു​രി​ങ്ങൂ​ര്‍- ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന് 1.80 കോ​ടി
Friday, March 24, 2023 12:02 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ല്‍ മു​രി​ങ്ങൂ​ര്‍ ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ന് ഒ​രു കോ​ടി എ​ണ്‍​പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ അ​റി​യി​ച്ചു. റോ​ഡി​ന്‍റെ മു​ന്നൂ​ര്‍​പ്പി​ള്ളി മു​ത​ല്‍ ഏ​ഴാ​റ്റു​മു​ഖം പ്ര​കൃ​തി​ഗ്രാ​മം വ​രെ​യു​ള്ള ഭാ​ഗം പു​ന​ര്‍​നി​ര്‍​മി​ക്കു​വാ​നാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
നി​ര​വ​ധി ആ​ളു​ക​ള്‍ ദി​വ​സേ​ന എ​ത്തി​ച്ചേ​രു​ന്ന പ്ര​കൃ​തി ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള റോ​ഡ് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​ത് ചൂ​ണ്ടി​ക്കാ​ണി​ച്ച് എം​എ​ല്‍​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
ഈ ​റോ​ഡി​ല്‍ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് കേ​ടു​പാ​ട് സം​ഭ​വി​ച്ച മൂ​ന്ന് ക​ല്‍​വ​ര്‍​ട്ടു​ക​ളു​ടെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ത് ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.

തുന്പിച്ചാൽ പാടശേഖരത്തിൽ തീപിടിത്തം

ആ​ലു​വ: കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യ തു​മ്പി​ച്ചാ​ൽ പാ​ട​ത്ത് തീ​പി​ടി​ത്തം. ആ​ലു​വ​യി​ൽ​നി​ന്ന് ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് മൂ​ന്നോ​ടെ​യാ​ണ് തീപിടിത്തം. കീ​ഴ്മാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തു​മ്പി​ച്ചാ​ൽ പാ​ട​ശേ​ഖ​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യ​ത്.
ഇ​വി​ടെ ശേ​ഖ​രി​ച്ചി​രു​ന്ന വൈ​ക്കോ​ൽ കെ​ട്ടി​നാ​ണ് തീ​പി​ടി​ച്ച​ത്. എ​ങ്ങ​നെ​യാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. കു​ട്ട​മ​ശേ​രി സൂ​ര്യ പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘം കൃ​ഷി​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​മാ​ണ് തു​മ്പി​ച്ചാ​ൽ. ഫയർഫോഴ്സും സംഘാംഗങ്ങളും ചേർന്ന് ഉടൻ തീയണച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.