പു​റ​മ്പോ​ക്കി​ലെ നി​ർ​മാ​ണം നി​ർ​ത്താ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ നോ​ട്ടീ​സ്
Friday, March 24, 2023 12:02 AM IST
കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നും നാ​ലും വാ​ർ​ഡ് അ​തി​ർ​ത്തി​ക​ൾ​ക്കി​ട​യി​ലൂ​ടെ പോ​കു​ന്ന പു​തു​പ്പ​നം- ക​ക്കാ​ട്ടു​പാ​റ റോ​ഡ​രി​കി​ന്‍റെ ഒ​രു ഭാ​ഗം കൈ​യേ​റി നി​ർ​മാ​ണം ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ പ​ഞ്ചാ​യ​ത്ത് പ​ണി നി​ർ​ത്തി​വ​യ്ക്കാ​ൻ നോ​ട്ടീ​സ് ന​ല്കി.
പ​ഞ്ചാ​യ​ത്ത് ച​ട്ട​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​തെ​ന്നും റോ​ഡി​ന്‍റെ മ​റു​വ​ശം പെ​രി​യാ​ർ വാ​ലി ക​നാ​ലാ​യ​തി​നാ​ൽ ഭാ​വി​യി​ൽ റോ​ഡ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ക്കി നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പ​ടു​കൂ​റ്റ​ൻ കോ​ൺ​ക്രീ​റ്റ് മ​തി​ലു​ക​ൾ ത​ട​സം സൃ​ഷ്ടി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.
പു​തു​പ്പ​നം - ക​ക്കാ​ട്ടു​പാ​റ റോ​ഡ് കൊ​ച്ചി -ധ​നു​ഷ്കോ​ടി ഹൈ​വേ​യി​ൽ നി​ന്നും രാ​മ​മം​ഗ​ലം കൂ​ത്താ​ട്ടു​കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന യാ​ത്ര​ക്കാ​ർ പോ​കു​ന്ന തി​ര​ക്കേ​റി​യഒ​രു ലി​ങ്ക് റോ​ഡാ​ണ്.