ബസ് സർവീസും ധർമാവാലി റോഡ് നിർമാണോദ്ഘാടനവും
1481036
Friday, November 22, 2024 5:10 AM IST
വണ്ടിപ്പെരിയാർ: കുരിശുംമൂട് -ധർമാവാലി റോഡിന്റെ 700 മീറ്റർ ദൂരം വരുന്ന ഭാഗത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വണ്ടിപ്പെരിയാറിൽനിന്ന് പതിനാല് കിലോമീറ്റർ ദൂരമാണുള്ളത്.
ത്രിതല പഞ്ചായത്തുകൾ തുക വകയിരുത്തി കുറെ ഭാഗങ്ങളിൽ റോഡ് പണി ചെയ്തിരുന്നു. റോഡ് നവീകരത്തിനായി എംഎൽഎ യുടെ ആസ്തി വികസ ഫണ്ടിൽനിന്ന് 40 ലക്ഷം അനുവദിച്ചാണ് റോഡു നിർമാണം ആരംഭിച്ചത്.
ഇതോടൊപ്പം പ്രദേശത്തേക്ക് വീണ്ടും സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. വർഷങ്ങൾക്കുശേഷം ഉൾഗ്രാമമായ ധർമവേലിയിലേക്ക് ബസ് സർവീസ് ആരംഭിച്ചത് നാട്ടുകാർ ആഘോഷത്തോടെയാണ് വരവേറ്റത്. യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ, വാർഡംഗം ശില കുളത്തിങ്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പി. എം. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.