മ​റ​യൂ​ർ: മ​റ​യൂ​ർ ച​ന്ദ​ന ഡി​വി​ഷ​നി​ൽ​പ്പെ​ട്ട നാ​ച്ചി​വ​യ​ൽ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ എ​ൻ​എ​സ്‌ആ​ർ -2ൽനി​ന്ന് ച​ന്ദ​നമ​രം മു​റി​ച്ചുക​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്ന് പ്ര​തി​ക​ളെ വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​റ​യൂ​ർ മൈ​ക്കി​ൾ ഗി​രി​യി​ൽ താ​മ​സിക്കുന്ന എ​റ​ണാ​കു​ളം വെ​ങ്ങോ​ല വാ​ളൂ​രാ​ൻ അ​ബ്‌​ദു​ൾ ജ​ലീ​ൽ (33), പു​ളി​ക്ക​ര​വ​യ​ൽ സ്വ​ദേ​ശി രാ​ജേ​ഷ്‌​കു​മാ​ർ (26), മൈ​ക്കി​ൾ​ഗി​രി സ്വ​ദേ​ശി മ​നോ​ജ്‌​കു​മാ​ർ (22) എ​ന്നി​വ​രെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​ല്ലി​ക്കാ​ടു ഭാ​ഗ​ത്തുനി​ന്ന് ക​ഴി​ഞ്ഞ ആ​റി​ന് ച​ന്ദ​ന സം​ര​ക്ഷ​ണ ഇ​രു​മ്പു​വേ​ലി മു​റി​ച്ച് നാ​ലു ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ശി​വ എ​ന്ന​ ശ​ര​ത്തി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​ർ​ക്കാ​യി വ​നംവ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രിക​യാ​യി​രു​ന്നു.
ച​ന്ദ​നം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ജീ​പ്പും മി​നി പി​ക്ക​പ്പും ഉ​ൾ​പ്പെ​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും വ​നം വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മ​റ്റു പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി നാ​ച്ചി​വ​യ​ൽ ഡെ​പ്യു​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എം.​എ​സ്. സു​രേ​ഷ് അ​റി​യി​ച്ചു. പ്ര​തി​ക​ളെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.