കു​മ​ളി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം പ്ര​മാ​ണി​ച്ച് പോ​ലീ​സ് കു​മ​ളി​യി​ൽ വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു. കു​മ​ളി വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​മ​ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​ജോ കാ​രി​മു​ട്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കു​മ​ളി എ​സ്എ​ച്ച്ഒ ​പി.​എ​സ്. സു​ജി​ത്ത് തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ക​ട​ക​ളു​ടെ മു​ൻ​പി​ൽ റോ​ഡി​ൽ ഇ​റ​ങ്ങി നി​ന്ന് ആ​ളു​ക​ളെ വി​ളി​ച്ചു ക​ട​ക​ളി​ൽ ക​യ​റ്റു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞുനി​ർ​ത്തു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള പാ​ത​യി​ൽ വ്യാ​പാ​രം ന​ട​ത്താ​ൻ പാ​ടി​ല്ല. ചി​പ്സ് ക​ട​ക​ളി​ൽ കാ​യ വ​റ​ക്കു​ന്ന എ​ണ്ണ​പ്പാ​ത്രം അ​പ​ക​ടര​ഹി​ത​മാ​യ രീ​തി​യി​ൽ ഗ്ലാ​സ് മ​റ​യി​ൽ സു​ര​ക്ഷി​ത​മാ​ക്ക​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഹെ​ൽ​ത്ത് കാ​ർ​ഡും വ്യാ​പാ​രി-വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും നി​ർ​ബ​ന്ധ​മാ​ണ്.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ മാ​ത്ര​മേ വി​ൽ​പ്പ​ന​യ്ക്ക് വ​യ്ക്കാ​ൻ പാ​ടു​ള്ളൂ. പ​ഴ​കി​യ എ​ണ്ണ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ക​ട​യി​ലും പ​രി​സ​ര​ത്തും ശു​ചി​ത്വം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ക​ട ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വമാ​ണ്. എ​ല്ലാ ക​ട​ക​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ കൂ​ട​ക​ൾ സ്ഥാ​പി​ക്ക​ണം. ക​ട​ക​ൾ​ക്കു മു​ന്നി​ൽ റോ​ഡി​ലേ​ക്ക് ക​യ​റ്റി വാ​ഹ​ന പാ​ർ​ക്കിം​ഗ് , ചെ​രി​ച്ചു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് എ​ന്നി​വ പാ​ടി​ല്ല.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ർ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.