തൊ​ടു​പു​ഴ: മാ​ലി​ന്യമു​ക്തം ന​വ​കേ​ര​ളം കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ റി​വ​ർ വ്യൂ ​റോ​ഡി​ലെ കാ​ടുപി​ടി​ച്ചു കി​ട​ന്ന ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി. പു​ഴ​യോ​രം ശു​ചീ​ക​രി​ച്ച് സ്നേ​ഹാ​രാ​മം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.

ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ലാ​യി 70 ഹ​രി​തസേ​നാം​ഗ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ സേ​വ​ന ഗ്രൂ​പ്പാ​ണ് സ്നേ​ഹ​ാരാ​മം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നന്മ, ​വെ​ണ്മ, ഹ​രി​തം എ​ന്നി​ങ്ങ​നെ മൂ​ന്നു ഗ്രൂ​പ്പു​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. ഇ​തോ​ടെ പു​ഴ​യോ​രം ബൈ​പാ​സ് മ​നോ​ഹ​ര​മാ​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ്നോ​ഹാ​രാ​മ​ത്തി​ന്‍റെ തു​ട​ർ​ന്നു​ള്ള പ​രി​പാ​ല​ന​വും ഹ​രി​ത സേ​ന ന​ട​ത്തു​മെ​ന്ന് ന​ഗ​ര​സ​ഭ നോ​ഡ​ൽ ഓ​ഫീ​സ​ർ ബി​ജോ മാ​ത്യു അ​റി​യി​ച്ചു.