വൃക്ക മാറ്റിവയ്ക്കാൻ സഹായം തേടി രാജു
1481012
Friday, November 22, 2024 4:31 AM IST
കട്ടപ്പന: ഇരുവൃക്കകളും തകരാറിലായ കൊച്ചറ പാറപ്പുറത്ത് രാജു തോമസി(45)ന്റെ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി സഹായനിധി രൂപീകരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന രാജുവിന് ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തണം.
രോഗിയായ ഭാര്യയും അമ്മയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാനമില്ല. ഇതുവരെയുള്ള ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചെലവായി. കടം വാങ്ങിയും സുമനസുകളുടെ സഹായത്തോടെയുമാണ് വീട്ടുചെലവുകള് നടത്തുന്നത്.
ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന രാജുവിന് രണ്ടരവര്‍ഷം മുമ്പാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. പരിശോധനയില്‍ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപ വേണം.
സാമ്പത്തികബുദ്ധിമുട്ടിലായ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍, ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്ന് സഹായനിധി രൂപീകരിച്ചു. രാജുവിന്റെ പേരില്‍ യൂണിയന് ബാങ്ക് പുറ്റടി ശാഖയില്‍ അക്കൗണ്ട് തുറന്നതായി വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി,
പഞ്ചായത്തംഗം ജോസഫ് മാടപ്പള്ളില്‍, ജോബന്‍ പാനോസ്, പി.എസ്. സനീഷ്, അച്യുതന് നായര്‍, കെ.ജെ. കുര്യാക്കോസ്, ഫാ. സാജന് സ്കറിയ, ഷാജി തത്തംപള്ളില്‍, ടോമി മാറാട്ടില്‍ എന്നിവര്‍ അറിയിച്ചു. അക്കൗണ്ട് നമ്പര്‍: 626402010000603. ഐഎഫ്എസ്സി കോഡ്: യുബിഐഎന്ഒ562645.