ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ന്‍ തോ​മ​സി​നെ​തി​രെ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യം നാ​ലി​നെ​തി​രെ ഏ​ഴു വോ​ട്ടു​ക​ൾ​ക്ക് പാ​സാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11 ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് അ​വി​ശ്വാ​സം പാ​സാ​യ​ത്.

എ​ല്‍​ഡി​എ​ഫി​ലെ ഡി​റ്റാ​ജ് ജോ​സ​ഫ് താ​മ​സി​ച്ചെ​ത്തി​യ​തി​നാ​ല്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ചി​ല്ല. യോ​ഗ​ത്തി​ല്‍ സി​ബി​ച്ച​ന്‍ തോ​മ​സി​നെ​തി​രേ യു​ഡി​എ​ഫ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​ഞ്ഞ​ശേ​ഷം എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​പ്പോയി. ഇ​തോ​ടെ അ​വി​ശ്വാ​സം പാ​സാ​യ​താ​യി അ​ധ്യ​ക്ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു.

മു​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ന്‍ കൂ​റു​മാ​റി എ​ൽ​ഡി​എ​ഫി​ൽ ചേ​ർ​ന്ന​തി​നെത്തുട​ര്‍​ന്ന് അ​യോ​ഗ്യ​യാ​ക്കി​യി​രു​ന്നു. പി​ന്നീ​ടു ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചു. അ​ടു​ത്ത മാ​സം 13ന് ​രാ​ജി ച​ന്ദ്ര​ൻ അ​യോ​ഗ്യ​യാ​യ ഒ​ഴി​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.