വയനാടിനോട് കേന്ദ്ര അവഗണന: സിപിഐ മാർച്ചും ധർണയും നടത്തി
1480991
Friday, November 22, 2024 4:20 AM IST
തൊടുപുഴ: മുണ്ടക്കൈയിലും ചൂരൽമലയിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായവരെ വഞ്ചിച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനുഷ്യത്വരഹിത മുഖം അനാവരണം ചെയ്യപ്പെട്ടതായി സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ.വയനാടിനെ വഞ്ചിച്ച കേന്ദ്രസർക്കാർ നിലപാടിനെതിരേ സിപിഐ തൊടുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കരിമണ്ണൂർ പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ പത്തു കേന്ദ്രങ്ങളിലായിരുന്നു സിപിഐ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തിയത്.
കട്ടപ്പനയിൽ കെ. കെ. ശിവരാമനും മൂന്നാറിൽ പി. പളനിവേലും ശാന്തൻപാറയിൽ പി. മുത്തുപ്പാണ്ടിയും ഉടുന്പഞ്ചോലയിൽ വി. കെ. ധനപാലും ഇടുക്കിയിൽ എം. കെ. പ്രിയനും ഉദ്ഘാടനം ചെയ്തു. പീരുമേട്ടിൽ ജോസ് ഫിലിപ്പ്, ഏലപ്പാറയിൽ ഇ. എസ്. ബിജിമോൾ, മൂലമറ്റത്ത് പ്രിൻസ് മാത്യു, അടിമാലിയിൽ ജയ മധു എന്നിവരും ഉദ്ഘാടനം നിർവഹിച്ചു.