ചിങ്ങംപറമ്പില്‍ സി.ടി. കുര്യാക്കോസ് സ്മാരക ക്വിസ് മത്സര വിജയികൾ
1579517
Monday, July 28, 2025 7:38 AM IST
ചങ്ങനാശേരി: സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുന്‍ ഹെഡ്മാസ്റ്റര് സി.ടി. കുര്യാക്കോസ് ചിങ്ങംപറമ്പില്‍ മെമ്മോറിയല്‍ അഖിലകേരള ഇന്റര്‍ സ്കൂള്‍ ഗണിതശാസ്ത്ര ക്വിസ് മത്സരം ക്വിസ് മാത്തമാറ്റിക്കാ-2025 സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി.
തിരുവല്ല എംജിഎം സ്കൂളിലെ വനേഷ് എ., ബാസില്‍ റഷീദ് എന്നിവര്‍ ഒന്നാം സ്ഥാനവും അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിലെ നവനീത് ബിജോ, അബ്ദുല്‍ ബാരിദ് രണ്ടാം സ്ഥാനവും നെടുംകുന്നം സെന്റ് ജോണ്‍സ് സ്കൂളിലെ ബഞ്ചമിന് സാബു ജോസഫ്, റയാന് തോമസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് 4000, 3000, 2000 എന്ന ക്രമത്തില്‍ കാഷ് അവാര്‍ഡും ട്രോഫിയും സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ സോഫി റോസ് വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ധന്യ തെരേസ്, സിസ്റ്റര്‍ റാണി റോസ്, സോണിയ സേവ്യര്‍, അജയ് ജോസഫ്, റിന്‍സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.