കുറിച്ചി: കുറിച്ചി പഞ്ചായത്തിലെ നിലമ്പൂര്‍ പള്ളിക്ക് സമീപമുള്ള കവിത്താഴെ പൂഴിക്കുന്ന് റോഡിലൂടെ ഇനി പേടിക്കാതെ യാത്ര ചെയ്യാം. തകര്‍ന്നു കിടന്നിരുന്ന റോഡ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ് നവീകരിച്ചത്.
ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഷീലമ്മ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്. ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.