പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രെ നാ​ളെ ആ​ദ​രി​ക്കും
Friday, September 27, 2024 7:37 AM IST
വെള്ളൂ​ർ: ക​രി​പ്പാ​ടം ആ​ർ​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ലി​യേ​റ്റി​വ് രോ​ഗി​ക​ൾ​ക്കു​ള്ള മ​രു​ന്നു​ക​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​ന​വും പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​രം​ഗ​ത്ത് നി​സ്തു​ല സേ​വ​നം കാ​ഴ്ചവയ്​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്ക​ലും 27ന് ​ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ക​രി​പ്പാ​ടം ആ​ർ​ബി ഫൗ​ണ്ടേ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. സോ​ണി​ക പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. യോ​ഗ​ത്തി​ൽ പാ​ലി​യേ​റ്റി​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക്യാ​ൻ​സ​ർ, കി​ഡ്നി രോ​ഗി​ക​ൾ​ക്കാ​യു​ള്ള മ​രു​ന്നു​ക​ളും, ഡ​യാ​ലി​സി​സ് കി​റ്റു​ക​ളും വെ​ള്ളൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി​നാ​ഷ ആ​ർ​ബി കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജു പു​ല്ലു​വേ​ലി​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങും.


സ്വാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്ത് നി​സ്തു​ല സേ​വ​നം കാ​ഴ്ച​വെ​ക്കു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രെ ലേ​ബ​ർ ഇ​ന്ത്യ ഗ്രൂ​പ്പ് സ്ഥാ​പ​ക​ൻ ജോ​ർ​ജ് കു​ള​ങ്ങ​ര ആ​ദ​രി​ക്കും.​വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ർ മെംബർമാ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും.