പാ​ട​ശേ​ഖ​ര വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി അ​നു​വ​ദി​ച്ചു
Friday, September 27, 2024 7:36 AM IST
ത​ല​യാ​ഴം: ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ പ​ന​ച്ചി തു​രു​ത്ത് മാ​ന്നാ​ത്ത്ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. പ​ദ്ധ​തി​യു​ടെ ടെ​ണ്ട​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി.

ജ​ല​വി​ഭ​വ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി​റോ​ഷി ആ​ഗ​സ്റ്റി​ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ത​ല​യാ​ഴം മ​ണ്ഡ​ലം ക​മ്മി​റ്റി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി​ജു പ​റ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഭൗ​തീ​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ൻ തു​ക അ​നു​വ​ദി​ച്ച​ത്.


കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​ക്ക​ളാ​യ ജോ​സ് കാ​ട്ടി​പ്പ​റ​മ്പി​ൽ, എ​ൻ.​സോ​മ​ൻ, ഷാ​ജി ചി​ല്ല​യ്ക്ക​ൽ, സ​ണ്ണി​മ​ല​യി​ൽ, ജോ​മോ​ൻ കൈ​ത​ക്കാ​ട്ട്, ബി​നീ​ഷ് തൈ​ത്ത​റ, ജോ​ജോ ക​ള​മാ​ന്ത​റ​ച്ചി​റ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.