സി.​എ​ഫ്. തോ​മ​സി​ന്‍റെ നാ​ലാം ച​ര​മ​വാ​ര്‍ഷി​കം ഇ​ന്ന്
Friday, September 27, 2024 7:43 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള കോ​ണ്‍ഗ്ര​സ് മു​ന്‍ ചെ​യ​ര്‍മാ​നും മു​ന്‍മ​ന്ത്രി​യും തു​ട​ര്‍ച്ച​യാ​യ 41 വ​ര്‍ഷം ച​ങ്ങ​നാ​ശേ​രി എം​എ​ല്‍എ​യു​മാ​യി​രു​ന്ന സി.​എ​ഫ്. തോ​മ​സി​ന്‍റെ നാ​ലാം ച​ര​മ​വാ​ര്‍ഷി​കം ഇ​ന്ന് യു​ഡി​എ​ഫ് ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ച​രി​ക്കും. രാ​വി​ലെ ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍ ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍മ്മ​ങ്ങ​ള്‍ക്കു ശേ​ഷം 10.30 ന് ​ച​ങ്ങ​നാ​ശേ​രി സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സി.​എ​ഫ്. തോ​മ​സി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ല്‍ യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തും.

11ന് ​അ​രി​ക്ക​ത്തി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ, മു​ന്‍മ​ന്ത്രി കെ.​സി. ജോ​സ​ഫ്, പി.​സി. തോ​മ​സ്, ജോ​യി ഏ​ബ്ര​ഹാം,


തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, കെ.​എ​ഫ്. വ​ര്‍ഗീ​സ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, ഇ.​ജെ. ആ​ഗ​സ്തി, ജോ​സി സെ​ബാ​സ്റ്റ്യ​ന്‍, നാ​ട്ട​കം സു​രേ​ഷ്, ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, അ​സീ​സ് ബ​ഡാ​യി, ജ​യ്സ​ണ്‍ ജോ​സ​ഫ്, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, വി.​ജെ. ലാ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

സ​മ്മേ​ള​ന​ത്തി​ല്‍ 101 കി​ഡ്നി രോ​ഗി​ക​ള്‍ക്ക് സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. മു​ന്‍പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി.​എ​ഫ്. തോ​മ​സി​ന്‍റെ വ​സ​തി​യി​ല്‍ എ​ത്തി പ​ത്‌​നി കു​ഞ്ഞ​മ്മ തോ​മ​സി​നെ സ​ന്ദ​ര്‍ശി​ച്ചു.