എ​സ്ബി കോ​ള​ജി​ല്‍ മ​ല​യാ​ള വി​ഭാ​ഗം ദേ​ശീ​യ സെ​മി​നാ​റും ഗ​വേ​ഷ​ക​സം​ഗ​മ​വും
Friday, September 27, 2024 7:43 AM IST
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ബ​ര്‍ക്ക്മാ​ന്‍സ് കോ​ള​ജ് മ​ല​യാ​ളം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ളീ​യാ​ധു​നി​ക​ത: ച​രി​ത്രം, സ​മൂ​ഹം, സം​സ്‌​കാ​രം എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സെ​മി​നാ​റി​നും ഗ​വേ​ഷ​ക സം​ഗ​മ​ത്തി​നും ഇ​ന്നു തു​ട​ക്ക​മാ​കും. കാ​ര്‍ഡി​ന​ല്‍ പ​ടി​യ​റ ഹാ​ളി​ല്‍ രാ​വി​ലെ 9.45ന് ​കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​ന്‍ പ്ര​ഫ. എം.​ആ​ര്‍. രാ​ഘ​വ​വാ​ര്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ല​യാ​ള വ​കു​പ്പ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. ജോ​സ​ഫ് സ്‌​ക​റി​യ​യു​ടെ കേ​ര​ളീ​യ ഭാ​വ​ന​ക​ള്‍ ച​രി​ത്ര​വും വ്യ​വ​ഹാ​ര​വും എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ആ​ദ്യ​ദി​നം ഡോ. ​ഇ.​എ​ന്‍. നാ​രാ​യ​ണ​ന്‍, അ​ജീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ മോ​ഡ​റേ​റ്റു ചെ​യ്യു​ന്ന ഇ​രു​സെ​ഷ​നു​ക​ളി​ലാ​യി ഡോ. ​രാ​കേ​ഷ് ചെ​റു​കോ​ട്, ഡോ. ​ജോ​സ​ഫ് കെ. ​ജോ​ബ്, ഡോ. ​അ​ഭി​ലാ​ഷ് മ​ല​യി​ല്‍, റ്റോം​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ കേ​ര​ളീ​യാ​ധു​നി​ക​ത​യു​ടെ ഭി​ന്ന​മു​ഖ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും.


നാ​ളെ ന​ട​ക്കു​ന്ന ഗ​വേ​ഷ​ക​സം​ഗ​മ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ വി​വി​ധ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍നി​ന്നു​ള്ള ഒ​മ്പ​ത് ഗ​വേ​ഷ​ക​ര്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. ഇ​തി​ല്‍നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​ന് 10,000 രൂ​പ കാ​ഷ് അ​വാ​ര്‍ഡും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന ഡോ. ​ജോ​ഷി ജോ​ണ്‍ സ്മാ​ര​ക പ്ര​ഫ. ഉ​ല​ഹ​ന്ന​ന്‍ മാ​പ്പി​ള ഗ​വേ​ഷ​ണ​പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.