ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ഴി​യ​ട​ച്ച് കാ​ർ; ഗ​താ​ഗ​ത​ക്കു​രു​ക്ക് നീ​ണ്ടു
Saturday, September 28, 2024 5:28 AM IST
എ​രു​മേ​ലി: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റു​ന്ന റോ​ഡി​ൽ മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ചു കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് നീ​ണ്ട​ത് മ​ണി​ക്കൂ​റു​ക​ളോ​ളം. ഇ​ന്ന​ലെ എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് സം​ഭ​വം.

വി​വി​ധ റൂ​ട്ടു​ക​ളി​ലേ​ക്ക് പോ​കാ​നു​ള്ള ബ​സു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി. കാ​ർ ഉ​ട​മ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ശേ​ഷം സ്ഥ​ലം വി​ട്ടി​രു​ന്നു. ബ​സു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ത​ട​സ​മാ​യ​തോ​ടെ പ്ര​ധാ​ന റോ​ഡി​ൽ കു​രു​ക്ക് നീ​ളു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം കാ​ർ മാ​റ്റി​യ​തോ​ടെ​യാ​ണ് ത​ട​സം മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​ട​ൽ വൈ​കി​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പ​രാ​തി ഉ​യ​രു​ക​യും ചെ​യ്തു.