ചങ്ങനാശേരി: മുണ്ടക്കയത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന ന്യൂനപക്ഷ പരിശീലന ഉപകേന്ദ്രം ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ചങ്ങനാശേരി എസ്ബി സ്കൂളിലേക്കു മാറ്റുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മുണ്ടക്കയത്തെ ഉപകേന്ദ്രം കുട്ടികള്‍ കുറവായതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും ജോബ് മൈക്കിളും നടത്തിയ ഇടപെടലിന്റെ ഫലമായാണ് ചങ്ങനാശേരിയില്‍ ഈ ഉപകേന്ദ്രം ആരംഭിക്കാനവസരം ലഭിച്ചത്.