സം​ക്രാ​ന്തി​യി​ൽ 800 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Friday, September 27, 2024 7:24 AM IST
കോ​ട്ട​യം: എ​റ​ണാ​കു​ള​ത്ത് നി​ന്ന് ബ​സി​ൽ ക​ഞ്ചാ​വു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു യു​വാ​വ്പി​ടി​യി​ൽ. സം​ക്രാ​ന്തി​യി​ൽ 800 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്.

വ​ട​വാ​തൂ​രി​ൽ താ​മ​സി​ക്കു​ന്ന സ്റ്റാ​ൻ കെ. ​വി​ൽ​സ​ണി​നെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കൂ​ട്ടാ​ൻ എ​ത്തി​യ യു​വാ​വി​നെ​യും പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​റ​ണാ​കു​ള​ത്ത് നി​ന്ന് ബ​സി​ൽ കോ​ട്ട​യ​ത്തേ​യ്ക്ക് എ​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.


ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും 800 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.