ടോ​റ​സു​ക​ളു​ടെ മ​ര​ണ​പ്പാച്ചി​ൽ ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്നു
Friday, September 27, 2024 7:36 AM IST
വെ​ള്ളൂ​ർ: വെ​ള്ളൂ​രി​ൽ ടോ​റ​സു​ക​ളു​ടെ മ​ത്സ​രപ്പാച്ചി​ൽ മ​ര​ണ​ഭീ​തി പ​ര​ത്തു​ന്നു. കേ​ര​ള റ​ബ്ബ​ർ ലി​മി​റ്റ​ഡി​ലേ​ക്ക​ട​ക്കം അ​മി​ത​മാ​യി നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ നി​റ​ച്ചു വ​രു​ന്ന ടോ​റ​സു​ക​ളാ​ണ് ജ​ന​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന​ത്.

മൂ​ടിക്കെ​ട്ടാ​തേ​യും ബോ​ഡി ലെ​വ​ലി​ന് മു​ക​ളി​ലും പൂ​ഴി മ​ണ്ണ് ക​യ​റ്റി​യും കൊ​ണ്ടു​പോ​കു​മ്പോ​ൾ വാ​ഹ​ന യാ​ത്രി​ക​രു​ടെ​യും വ​ഴി​യാ​ത്രി​ക​രു​ടെ​യും ദേ​ഹ​ത്ത് മ​ണ്ണ് പാ​റി പ​തി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് ന​ന​ക്കാ​ത്ത​തു നി​മി​ത്തം പൊ​ടി ശ​ല്യ​ത്താ​ൽ വ്യാ​പാ​രി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പൊ​റു​തി​മു​ട്ടു​ന്നു.

പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ഗ്രാ​മീ​ണ റോ​ഡു​ക​ൾ വീ​ണ്ടും ത​ക​ർ​ന്ന് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​താ​യി. ലോ​റി​ക​ളു​ടെ മ​ത്സ​രപ്പാച്ചി​ൽ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം നാ​ട്ടു​കാ​ർ ഇ​ന്ന​ലെ ലോ​റി​ക​ൾ ത​ട​ഞ്ഞി​ട്ടി​രു​ന്നു. വെ​ള്ളൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ച​ത്.


മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള മ​ത്സ​ര ഓ​ട്ടം മൂ​ലം ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് ഉ​ട​ൻ അ​റു​തി വ​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ത​ല​യോ​ല​പ്പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് എം.​കെ.​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ , എം.​ആ​ർ. ഷാ​ജി, കെ.​പി. ജോ​സ്, വി. ​സി. ജോ​ഷി, സി.​ജി. ബി​നു , സി​ന്ധു ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.