സ്പെ​ക്‌​ട്ര സ​ന്ദ​ർ​ശി​ച്ച് മാ​ർ ജോ​സ് പു​ളി​ക്ക​ൽ
Saturday, September 28, 2024 5:28 AM IST
സ്പെ​ക്‌​ട്ര വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം സ​ർ​ഗാ​ത്മ​ക​ത​യും നൂ​ത​ന​മാ​യ വി​ജ്ഞാ​ന​വും കു​ട്ടി​ക​ളി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്നു​വെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ൽ.

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന സ്പെ​ക്‌​ട്ര വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.


ഒ​രു​പാ​ട് അ​റി​വു​ക​ൾ ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്നു. ഇ​വി​ടെ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം ആ​സ്വ​ദി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം കാ​ണു​ന്ന​തെ​ന്നും ഇ​ങ്ങ​നെ​യൊ​രു വി​ദ്യാ​ഭ്യാ​സ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ എ​ല്ലാ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളെ​യും വി​ദ്യാ​ർ​ഥി​കളെ​യും അ​ധ്യാ​പ​ക​രെ​യും മാ​നേ​ജ്മെ​ന്‍റി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മാ​ർ ജോ​സ് പു​ളി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.