ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​നി​ല്‍ നാ​ളെ "രം​ഗോ​ത്സ​വ് 2024'
Friday, September 27, 2024 7:43 AM IST
ച​ങ്ങ​നാ​ശേ​രി: അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സ്‌​കൂ​ള്‍ ഫോ​ര്‍ ദി ​ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കേ​ര​ള റീ​ജി​യ​ണ്‍ സോ​ണ്‍ സി - ​ക​ള്‍ച്ച​റ​ല്‍ ഫെ​സ്റ്റ് രം​ഗോ​ത്സ​വ് നാ​ളെ ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി വി​ദ്യാ​നി​കേ​ത​നി​ല്‍ ന​ട​ത്തും.

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ നി​ന്നും ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സ്‌​കൂ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കും. എ​ട്ട് വേ​ദി​ക​ളി​ലാ​യി ആ​യി​ര​ത്തി​ല്‍പ്പ​രം കു​ട്ടി​ക​ള്‍ മാ​റ്റു​ര​യ്ക്കും.


നാ​ടോ​ടി​നൃ​ത്തം, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ല​ളി​ത​ഗാ​നം, പ്ര​സം​ഗം തു​ട​ങ്ങി ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ഇ​ന​ങ്ങ​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​വേ​ദി​യി​ല്‍ ഭാ​ര​തീ​യ സാം​സ്‌​കാ​രി​ക ത​നി​മ പ​ക​രു​ന്ന ക്ലാ​സി​ക്ക​ല്‍ നൃ​ത്ത​യി​ന​ങ്ങ​ള്‍ മു​ത​ല്‍ ഷേ​ക്‌​സ്പീ​രി​യ​ന്‍ നാ​ട​ക​ങ്ങ​ള്‍ വ​രെ അ​ര​ങ്ങേ​റു​മെ​ന്നു സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ ഫാ. ​ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ സി​എം​ഐ അ​റി​യി​ച്ചു.