ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Friday, September 27, 2024 7:24 AM IST
ഗാ​ന്ധി​ന​ഗ​ർ: വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ഹെ​റോ​യി​നു​മാ​യി ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി ന​ജ​റൂ​ൾ ഇ​സ്‌​ലാം (32) എ​ന്ന​യാ​ളെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സം​ക്രാ​ന്തി റെ​യി​ൽ​വേ അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പം ഹെ​റോ​യി​ൻ വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ൽ ഹ​മീ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.


പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്നും മൂ​ന്ന് ഗ്രാം ​ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.