കായം​കു​ളം: ടിഎം ചി​റ​യി​ലെ ഏ​ക കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം ത​ക​ർ​ന്ന​തി​നെത്തുട​ർ​ന്ന് 40 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. കാ​ല​പ്പ​ഴ​ക്കെ​ത്തെത്തുട​ർ​ന്ന് ക​ഴി​ഞ്ഞദി​വ​സ മാണ് പാ​ലം ത​ക​ർ​ന്ന​ത്. കാ​യം​കു​ളം പൊ​ഴി​ക്കും ടി​എ​സ് ക​നാ​ലി​നും മ​ധ്യേ നാ​ലു വ​ശ​ങ്ങ​ളും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട മൂ​ന്നു തു​രു​ത്തു​ക​ളി​ലാ​യി ക​ഴി​യു​ന്ന 40 കു​ടു​ബ​ങ്ങ​ളു​ടെ ഏ​ക സ​ഞ്ചാ​ര മാ​ർ​ഗമാ​ണ് പാ​ലം.

ആ​യി​രം​തെ​ങ്ങ് ക​ണ്ട​ൽ കാ​ടി​നു സ​മീ​പ​ത്തുകൂ​ടിയു​ള്ള ന​ട​പ്പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പുത​ന്നെ പാ​ല​ത്തി​ലെ കോ​ൺ​ക്രീ​റ്റി​ലെ ക​മ്പി​ക​ൾ ദ്ര​വി​ച്ച് പാ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നി​രു​ന്നു. പി​ന്നീട് ​അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഭാ​ഗ​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ടി​എം ചി​റ ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ ഭാ​ഗ​മാ​ണെ​ങ്കി​ലും നാ​ട്ടു​കാ​ർ ഏ​റ്റ​വും അ​ടു​ത്ത സ്ഥ​ല​മാ​യ കൊ​ല്ലം ജി​ല്ല​യി​ലെ ആ​യി​രം​തെ​ങ്ങി​ൽ എ​ത്തി​യ​ശേ​ഷ​മാ​ണ് പു​റ​ത്തേ​ക്കു പോ​കു​ന്ന​ത്. വൈ​ദ്യു​തി​യും വെ​ള്ള​വും എ​ല്ലാം ല​ഭി​ക്കു​ന്ന​തും ന​ട​പ്പാ​ലം വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന​തും കൊ​ല്ലം ജി​ല്ല​യു​മാ​യി​ട്ടാ​ണ്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ദേ​വി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ടി​എം ചി​റ. പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് നാ​ലുത​വ​ണ ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ൾ​പ്പെ​ടെ ഫ​ണ്ട് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പാ​ലം നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മു​മ്പ് നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന ടി​എം ചി​റ​യി​ലെ യാ​ത്ര​ാദു​രി​തം കാ​ര​ണം മി​ക്ക കു​ടും​ബങ്ങ​ളും തു​രു​ത്ത് ഉ​പേ​ക്ഷി​ച്ച് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. തു​രു​ത്ത് നി​വാ​സി​ക​ൾ​ക്ക് ഇ​നി പു​റം ലോ​ക​ത്തേ​ക്ക് എ​ത്താ​ൻ വ​ള്ളം മാ​ത്ര​മാ​ണ് ആശ്ര​യം.