മാ​വേ​ലി​ക്ക​ര: പ​ട്ടാ​പ്പക​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന സ​മ​യം ഇ​രു​നി​ല വീ​ടി​ന്‍റെ ഒ​രു​മു​റി​ക്ക് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് ആറിനാണ് മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ 17-ാം വാ​ർ​ഡി​ൽ പോ​ന​കം ഹ​രി​ഹ​രം വീ​ട്ടി​ൽ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്. വീ​ട്ടു​ട​മ ജ​യ​പ്ര​കാ​ശ്, ഭാ​ര്യ ഹേ​മ​ല​ത, മ​രു​മ​ക​ൾ ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​ർ പു​റ​ത്തുപോ​യ സ​മ​യ​ത്താ​ണ് തീ​പി​ടിത്തമുണ്ടാ​യ​ത്.

സ​മീ​പ​വാ​സി​ക​ളാ​ണ് വീ​ട്ടി​ൽനി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ട​മ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേക്കും തീ ​ആ​ളി​പ്പ​ടർ​ന്നി​രു​ന്നു. അ​ഗ്നി​ര​ക്ഷാസേ​ന എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്. കി​ട​പ്പു മു​റി​യി​ലെ അ​ല​മാ​രയ്ക്കാ​ണ് തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

മാ​വേ​ലി​ക്ക​ര സിഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ, തീ​പി​ടി​ച്ച മു​റി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള​ള മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

സിസിടിവി കേ​ന്ദ്രീക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഇ​ന്ന് ശാ​സ്ത്രീ​യ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യശേ​ഷം മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​കു​വെ​ന്നും സിഐ അ​റി​യി​ച്ചു. ജ​യ​പ്ര​കാ​ശി​ന്‍റെ ര​ണ്ട് ആ​ൺ​മ​ക്ക​ൾ വി​ദേ​ശ​ത്താ​ണ്.