ആ​ല​പ്പു​ഴ: അ​ന്ത​ർ​ദേ​ശീ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദി​ന​മാ​യ ഇ​ന്ന് ചെ​ത്തി ക​ട​പ്പു​റ​ത്ത് രാ​വി​ലെ 10.30ന് ​കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പൊ​ന്ത് വ​ള്ള​ങ്ങ​ളി​ൽ നി​രാ​ഹാ​ര​മി​രി​ക്കും.

വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ക​ട​ലും തീ​ര​വും കോ​ർ​പറേ​റ്റ് വ​ൽ​ക്ക​രി​ക്കാ​ൻ മ​ത്സ​രി​ക്കു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ല​പാ​ടു​ക​ൾ ക​ട​ൽ പ​രി​സ്ഥി​തി​യെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ​മ​രം. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മ​ര​നാ​യി​ക സി​സ്റ്റ​ര്‍ ആ​ലീ​സ് ലൂ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫാ. ​ജോ​സ് ക​ളീ​ക്ക​ൽ എ​ഴു​തി​യ ഉ​യ​ർ​പ്പിന്‍റെ രാ​ഷ്ട്രീ​യം എ​ന്ന പു​സ്ത​കം സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​കാ​ശ​നം ചെ​യ്യും. കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജാ​ക്സ​ൺ പൊ​ള്ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക, സ​മു​ദാ​യി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ​ ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് രാ​ജു ആ​ശ്ര​യം, സെ​ക്ര​ട്ട​റി ആ​ന്‍റണി കു​രി​ശു​ങ്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.