കായംകുളത്ത് തൂണിൽ തീർത്ത എലിവേറ്റഡ് ഹൈവേ നിർമിക്കണം: ജനകീയ പ്രതിരോധസമിതി
1480597
Wednesday, November 20, 2024 7:08 AM IST
കായംകുളം: ദേശീയപാത നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും കായംകുളത്ത് തൂണിൽ തീർത്ത എലിവേറ്റഡ് ഹൈവേ നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ജനകീയ പ്രതിരോധ സമിതി കായംകുളം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. എലിവേറ്റഡ് ഹൈവേയ്ക്ക് നേടിയെടുക്കാൻ ജനങ്ങൾ ഒന്നടങ്കം സമരരംഗത്തേക്ക് ഇറങ്ങണമെന്നും ജനകീയ സമരത്തെ വഞ്ചിച്ചവരെ തിരിച്ചറിയണമെന്നും സമ്മേളനം അവശ്യപ്പെട്ടു.
പരിസ്ഥിതി പ്രവർത്തകൻ സി. റഹീം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധസമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി. ദിലീപൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഒ. ഹാരിസ്, ഡോ. ചേരാവള്ളി ശശി, ഡോ. ജനാർദ്ദനക്കുറുപ്പ്, എ.ജെ. ഷാജഹാൻ, ആർ. പാർഥസാരഥി വർമ, വിജയൻ ചെമ്പക, മായവാസുദേവ്, സജീർ കുന്നുകണ്ടo, കെ.എസ്. വിജയൻ, അശോകൻ രാമാനുജൻ, ഉദയകുമാർ ചേരാവള്ളി, എൻ.ആർ. അജയകുമാർ, ശ്രീകുമാരി ഓച്ചിറ, ഷാനവാസ് ചില്ല തുടങ്ങിയവർ സംസാരിച്ചു. ജനകീയ പ്രതിരോധ സമിതി കായംകുളം മേഖല പ്രസിഡന്റായി അഡ്വ. ഒ. ഹാരിസിനെയും സെക്രട്ടറിയായി എൻ. ഉദയകുമാറിനെയും തെരഞ്ഞെടുത്തു.