മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വൈകരുത്: മോണ്‍. താനമാവുങ്കല്‍
1481063
Friday, November 22, 2024 5:28 AM IST
ചങ്ങനാശേരി: മണിപ്പുരില്‍ പൊട്ടിപ്പുറപ്പെട്ട കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ വൈകരുതെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ് താനമാവുങ്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നര വര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ച ക്രൈസ്തവസമൂഹത്തെ നിരാശയിലും വേദനയിലുമാഴ്ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക് നടുവിലേഴം, ട്രഷറര്‍ ജോസ് ജോണ്‍ വെങ്ങാന്തറ, സി.ടി. തോമസ് കാച്ചാംകോടം, ജോര്‍ജ്കുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലി കെ. കുരുവിള, രാജേഷ് ജോണ്‍,
ടോമിച്ചന് അയ്യരുകുളങ്ങര, അഡ്വ. മനു ജെ. വരാപ്പള്ളി, ജിനോ ജോസഫ്, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, ചാക്കപ്പന് ആന്റണി, കെ.എസ്. ആന്റണി, സെബാസ്റ്റ്യന്‍ പുല്ലാട്ട്കാല, ജോബി ചൂരക്കളം, പി.സി. കുഞ്ഞപ്പന്, എന്‍.എ. ഔസേപ്പ്, ജെസി ആന്റണി, സിസി അമ്പാട്ട്, ലിസി ജോസ്, സിനി പ്രിന്‍സ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.