ചേര്‍​ത്ത​ല: ജി​ല്ലാ അ​ഡ്വ​ഞ്ച​ര്‍ ക്ല​ബ് ഒ​രു​ക്കു​ന്ന സം​സ്ഥാ​ന​ത​ല സാ​ഹ​സി​ക മോ​ട്ടോ​ര്‍ ഡ്രൈ​വി​ംഗ് മ​ത്സ​രം 24ന് ​അ​ര്‍​ത്തു​ങ്ക​ലി​ല്‍ ന​ട​ക്കും. കേ​ര​ള മോ​ട്ടോ​ര്‍ സ്‌​പോ​ര്‍​ട്ട്‌​സ് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ സം​സ്ഥാ​ന ദേ​ശീ​യ​ത​ല​ത്തി​ല്‍ മി​ക​വു​കാ​ട്ടി​യ​വ​ര​ട​ക്ക​മു​ള്ള വി​ദ​ഗ്ധ ഡ്രൈവ​ര്‍​മാ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

അ​ര്‍​ത്തു​ങ്ക​ല്‍ ബ​സ​ലി​ക്ക​യോ​ടു ചേ​ര്‍​ന്ന അ​ഞ്ചേ​ക്ക​റോ​ളം സ്ഥ​ല​ത്ത് മ​ല​യും കി​ട​ങ്ങു​ക​ളും പ്ര​ത്യേ​ക​മാ​യി ക്ര​മീ​ക​രി​ച്ചാ​ണ് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​റു വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ല്‍ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും പ​ങ്കെ​ടു​ക്കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സു​ര​ക്ഷാ​അ​നു​മ​തി​യ​ട​ക്കം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ അ​ഡ്വ​ഞ്ച​ര്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് പെ​റ്റ്‌​സ​ണ്‍ ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ ഗോ​ഡ് വി​ന്‍ ആന്‍റോ​ണ്‍, പ്രോ​ഗ്രാം കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ ജാ​ക്‌​സ​ണ്‍ ആ​റാ​ട്ടു​കു​ളം എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നും എ​ത്തു​ന്ന​ത്. ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും കാ​ണി​ക​ള്‍​ക്കു​മ​ട​ക്കം ഇ​ന്‍​ഷ്വ​റ​ന്‍​സ് സൗ​ക​ര്യ​മ​ട​ക്കം പൂ​ര്‍​ത്തി​യാ​ക്കും. 24ന് ​രാ​വി​ലെ എ​ട്ടി​ന് മ​ന്ത്രി പി. ​പ്ര​സാ​ദ് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക റെ​ക്ട​ര്‍ റ​വ.​ഡോ.​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ല്‍​ത​യ്യി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ല​പ്പു​ഴ എ​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ.​ സാം​സ​ണ്‍ ആ​ഞ്ഞി​ലി​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.