ക്രിസ്തുരാജത്വ സന്ദേശറാലി ആലപ്പുഴയില്‍ ഇന്ന്
1481064
Friday, November 22, 2024 5:28 AM IST
ആലപ്പുഴ: മാര്‍പാപ്പാ ക്രിസ്തുരാജത്വത്തിരുനാള് പ്രഖ്യാപിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു മുന്നൊരുക്കമായി ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വിസിയുടെ നേതൃത്വത്തിലുള്ള അല്മായ കൂട്ടായ്മ ടീം മിഷന് 2കെ33 ക്രിസ്തുരാജ പള്ളികളെ പരസ്പരം ബന്ധിപ്പിച്ചു നടത്തുന്ന ക്രിസ്തുരാജത്വ സന്ദേശറാലി ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ 7.15ന് ആലപ്പുഴ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ വികാരി ഫാ. സിറിയക് കോട്ടയില്‍ റാലി ഉദ്ഘാടനം ചെയ്യും.
രാവിലെ എട്ടിന് ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍നിന്നു പദയാത്ര ആരംഭിക്കും. ഫാ. ഫ്രാന്‍സിസ് കൊടിയനാട് പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തുടര്‍ന്നു 9.45നു വട്ടയാല്‍ സെന്റ് പീറ്റേഴ്സ് പള്ളി, വാടയ്ക്കല്‍ ദൈവജനമാതാ പള്ളി, പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി, പുന്നപ്ര മരിയ വിയാനി ക്രിസ്തുരാജ തീര്ഥാടനപള്ളി, ആല ക്രിസ്തു രാജ പള്ളി വഴി വൈകിട്ട് 6.15നു മുട്ടം ക്രിസ്തുരാജ പള്ളിയില്‍ പദയാത്ര സമാപിക്കും.
പദയാത്രയ്ക്കു സ്വീകരണം നല്കി ഫാ. ജോസഫ് തൈപ്പറമ്പിൽ, ഫാ. സൈറസ് തോമസ് കാട്ടുങ്കല്‍തയ്യിൽ, ഫാ. സെബാസ്റ്റ്യന്‍ അറോജ്, ഫാ. ഗ്ലെന്ഫേബർ, ഫാ. റെയ്നോള്‍ഡ് വട്ടത്തിൽ, ഫാ. ഏബ്രാഹം തയ്യിൽ, ഫാ. ആന്റണി കട്ടികാട്ട്, ഫാ. ക്ലീറ്റസ് കാരയ്ക്കാട്ട്, ഫാ. ജോഷി ഐഎംഎസ്, ഫാ. സെബാസ്റ്റ്യന്‍ കരുമാന്ചേരിൽ,
ഫാ. ഏബ്രഹാം കരിപ്പിങ്ങാപുരം, ഫാ. ക്രിസ്റ്റി ചാരുവിള, ഫാ. സാജന് വാള്‍ട്ടര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിശുദ്ധ കുര്‍ബാന, പ്രാര്‍ഥന, ക്രിസ്തുരാജ ആരാധന, ദിവ്യകാരുണ്യ ആശീര്‍വാദം എന്നിവയും ദേവാലയങ്ങളില്‍ നടക്കും.