അ​മ്പ​ല​പ്പു​ഴ: മു​യ​ലി​ന്‍റെ ക​ടി​യേ​റ്റ് വാ​ക്സി​നെ​ടു​ത്തശേ​ഷം ശ​രീ​രം ത​ള​ർ​ന്നു കി​ട​പ്പി​ലാ​യി​രു​ന്ന വൃ​ദ്ധ മ​ര​ണ​മ​ട​ഞ്ഞു. ത​ക​ഴി ക​ല്ലേപു​റ​ത്ത് സോ​മ​ന്‍റെ ഭാ​ര്യ ശാ​ന്ത​മ്മ(63)യാ​ണ് മ​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ 21 നാ​ണ് വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന മു​യ​ലി​ന്‍റെ ക​ടി​യേ​റ്റ​ത്.

ഇ​തി​നെത്തുട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള കു​ത്തി​വ​യ്പെ​ടു​ത്ത ഇ​വ​രു​ടെ ശ​രീ​രം ത​ള​ർ​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. രോ​ഗി​യു​ടെ ച​ല​നശേ​ഷി​യും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പി​ന്നീ​ട് ഡി​സ്ചാ​ർ​ജാ​യി വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ സോം​ജി, സോ​ണി​യ. മ​രു​മ​ക്ക​ൾ ത​മ്പി, പൂ​ജ.