ചെ​റി​യ​നാ​ട്: റെ​യി​ൽ​വേ സ്റ്റേ​ഷ​നോ​ടു ചേ​ർ​ന്നു​ള്ള സ​ബ്‌​വേ മാ ലിന്യക്കൂന്പാരമായി. ഇതുമൂലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​ഃസ​ഹ​മാ​കുകയും പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും ചെ​യ്യു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു​ള്ള ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളാണ് ഇവിടെ നിക്ഷേപിക്കുന്നത്.

കൊ​തു​കി​ന്‍റെയും ഈ​ച്ച​യു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​യ്ക്ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ ഇ​വി​ടെ സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ഭ​യ​ത്തോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

​പ്ര​ശ്നം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ഉ​ന്ന​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ നി​ഷ്ക്രി​യ​രാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​ടി. ജ​യ​മോ​ഹ​ന​നും പ്ര​സ​ന്ന​കു​മാ​രി​യും പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ നി​രാ​ഹാ​രസ​മ​രം ന​ട​ത്തി. രാ​ത്രി​യി​ൽ സ​മൂ​ഹ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​താ​യും അ​വ​ർ പ​രാ​തി​പ്പെ​ട്ടു.

അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​നു സ്ഥി​ര​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പ്ര​ദേ​ശ​വാ​സി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നും ഇവർ പ​റ​ഞ്ഞു.