കുടുംബവഴക്ക്: ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു
1480594
Wednesday, November 20, 2024 7:08 AM IST
പൂച്ചാക്കൽ: ഭാര്യയും ഭർത്താവും തമ്മിലുണ്ടായ കുടുംബവഴക്കിനെ ത്തുടർന്ന് പോലീസിൽ പരാതി നൽകി വീട്ടിലെത്തിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചു.
പാണാവള്ളി പഞ്ചായത്തിൽ അടിച്ചിറ നികർത്ത് സന്ധ്യയെ(34)യാണ് ഭർത്താവ് ജിനദേവൻ മർദിച്ചും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തും മുമ്പ് ജിനദേവൻ രക്ഷപെട്ടിരുന്നു. വൈകിട്ട് നാലോടെ സംഭവം. സന്ധ്യ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ. പൂച്ചാക്കൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.