താലൂക്ക് ഓഫീസ് ജീവനക്കാരനെ ആദരിച്ചു
1480018
Monday, November 18, 2024 5:55 AM IST
ഹരിപ്പാട്: ജോലിക്കിടെ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഓഫീസ് മേലധികാരിവഴി ഉടമയെ കണ്ടെത്തി നൽകിയ താലൂക്ക് ഓഫീസ് ജീവനക്കാരൻ സന്തോഷ് കുമാറിനെ കളക്ടർ അലക്സ് വർഗീസ് ആദരിച്ചു.
ഡെപ്യൂട്ടി കളക്ടർ സുധീഷ്, തഹസിൽദാർ പി.എ. സജീവ് കുമാർ, ഭൂരേഖാ തഹസിൽദാർ വി. ദീപു, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പ്രതീക്ഷ, ഡെപ്യൂട്ടി തഹസിൽദാർ പി.വി. ബിജു തുടങ്ങിയവർ പങ്കെടുത്തു.