എ​ട​ത്വ പ​ള്ളി​യി​ല്‍നി​ന്ന് നി​ര​ണം തീ​ര്‍​ഥാ​ട​നം
Thursday, July 4, 2024 11:16 PM IST
എടത്വ: ​സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ല്‍​ന​ട​യാ​യി നി​ര​ണ​ത്തേ​ക്ക് തീ​ര്‍​ഥാ​ട​നം ന​ട​ത്തി. പ​തി​നേ​ഴാ​മ​ത് നി​ര​ണം തീ​ര്‍​ഥാ​ട​നം വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെയ്തു.

രാ​വി​ലെ 9 ന് ​സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​നു മു​ന്നി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​യ്ക്കുശേ​ഷ​മാ​ണ് മാ​ര്‍​ത്തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​ക്കു​ന്ന നി​ര​ണം മാ​ര്‍​ത്തോ​മ്മാ ശ്ലീ​ഹാ ദേവാ​ല​യ​ത്തി​ലേ​ക്ക് കാ​ല്‍​ന​ട പ​ദ​യാ​ത്ര ആ​രം​ഭി​ച്ച​ത്.

നൂ​റുക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​ര്‍​ന്നു. അ​സി​. വി​കാ​രി​മാ​രാ​യ ഫാ. ​അ​നീ​ഷ് കാ​മി​ച്ചേ​രി, ഫാ. ​ബ്രി​ന്‍റോ മ​ന​യ​ത്ത്, ഫാ. ​ഏ​ലി​യാ​സ് ക​രി​ക്ക​ണ്ട​ത്തി​ല്‍, ഫാ. ​അ​ജോ പീ​ടി​യേ​ക്ക​ല്‍, ഡോ. ​ജോ​ച്ച​ന്‍ ജോ​സ​ഫ്, കൈ​ക്കാ​ര​ന്‍​മാ​രാ​യ ജെ​യ്സ​പ്പ​ന്‍ മ​ത്താ​യി ക​ണ്ട​ത്തി​ല്‍, ജ​യിം​സ് ക​ന്നേ​ല്‍ തോ​ട്ടു​ക​ട​വി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ്രാ​ര്‍​ഥ​ന​ക​ളും നി​യോ​ഗ​ങ്ങ​ളു​മാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ മാ​ധ്യ​സ്ഥം നേ​ടി ഇ​ന്ന​ലെ നി​ര​ണ​ത്തെ​ത്തി​യ​ത്.

യു​വ​ദീ​പ്തി എ​ട​ത്വ സെ​ന്‍​ട്ര​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദാ​ഹ​ജ​ല വി​ത​ര​ണ​വും ന​ട​ത്തി.