ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നോ​രോ​ഹ​ണം
Thursday, July 4, 2024 11:16 PM IST
ചേ​ര്‍​ത്ത​ല: ല​യ​ണ്‍​സ് ക്ല​ബ്ബ് ഓ​ഫ് ചേ​ര്‍​ത്ത​ല ക​യ​ര്‍ ലാ​ന്‍​ഡി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ഏ​ഴി​ന് ചേ​ര്‍​ത്ത​ല അ​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും. വൈ​വി​ധ്യ​മാ​ര്‍​ന്ന സാ​മൂ​ഹ്യസേ​വ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്ന് ക്ല​ബ് പ്ര​സി​ഡന്‍റ് തോ​മ​സ് കാ​ളാ​ര​ന്‍, സെ​ക്ര​ട്ട​റി ടി.​പി. ഹ​രി​ദാ​സ്, ട്ര​ഷ​റ​ര്‍ മെ​ജോ ഫ്രാ​ന്‍​സി​സ്, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജി ജോ​സ​ഫ്, ബി.​ സു​ദ​ര്‍​ശ​ന​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ല്‍ 10 സ്ഥ​ല​ത്ത് പ്ലാ​സ്റ്റി​ക് കു​പ്പി ക​ള​ക്ഷ​ന്‍ ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കും.

വാ​യ​നാ​ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ക്ക​മം​ഗ​ലം സെ​ന്‍റ് ആ​ന്‍റണീ​സ് ഹൈ​സ്‌​കൂ​ളി​ലും ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പു​സ്ത​ക അ​ല​മാ​ര​ക​ള്‍ സ​ജ്ജ​മാ​ക്കും. ഏ​ഴി​ന് വൈ​കു​ന്നേ​രം 6.30ന് ​ചേ​രു​ന്ന സ​മ്മേ​ള​നം ല​യ​ണ്‍​സ് സെ​ക്ക​ന്‍​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ജ​യേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി.​ശി​വ​ദാ​സ​ന്‍ അ​ധ്യ​ക്ഷ​നാ​കും.