റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ വി​ളം​ബ​ര​ജാ​ഥ​യും കൂ​ട്ട​ധ​ർ​ണ​യും ന​ട​ത്തി
Thursday, July 4, 2024 11:16 PM IST
ചേ​ർ​ത്ത​ല: റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വേ​ത​ന പാ​ക്കേ​ജ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, കെ​ടി​പി​ഡി​എ​സ് ആ​ക്ടി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഷ്ക്കു​ക, റേ​ഷ​ൻ വ്യാ​പാ​രി ക്ഷേ​മ​നി​ധി കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി കി​റ്റ് വി​ത​ര​ണ​ത്തി​ലെ ക​മ്മീ​ഷ​ൻ ഉ​ട​ൻ ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് റേ​ഷ​ൻ വ്യാ​പാ​രി സം​യു​ക്ത സ​മ​ര സ​മി​തി ചേ​ർ​ത്ത​ല താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളം​ബ​ര ജാ​ഥ​യും കൂ​ട്ട​ധ​ർ​ണ​യും ന​ട​ത്തി.

താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന സ​മ്മേ​ള​നം കേ​ര​ള സ്റ്റേ​റ്റ് റേ​ഷ​ൻ റീ​ടെ​യി​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് തൈ​യ്ക്ക​ൽ സ​ത്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള റേ​ഷ​ൻ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​ബി. ഷാ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി. ബേ​ബി​ക്കു​ട്ട​ൻ, ഇ.​വി. തി​ല​ക​ൻ, വി. ​രാ​ഹു​ലേ​യ​ൻ, സി. ​സ​ലി​മോ​ൻ, പ്ര​മോ​ദ് ച​ന്ദ്ര​ൻ, വി.​റ്റി. ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.