ക്രൈസ്ത​വസ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍: ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ് മ​ന്ത്രി​മാ​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി
Thursday, July 4, 2024 11:16 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ ക​ണ്ട ജ​സ്റ്റി​സ് ബെ​ഞ്ച​മി​ന്‍ കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ടു​ക, റി​പ്പോ​ര്‍ട്ട് നി​ര്‍ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​യി ക്രൈ​സ്ത​വ സ​ഭാ സ​മൂ​ഹ​ങ്ങ​ളു​മാ​യി ച​ര്‍ച്ച ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ക, മാ​ര്‍ത്തോ​മാ ശ്ലീ​ഹാ​യു​ടെ ഓ​ര്‍മ ദി​ന​മാ​യ ജൂ​ലൈ മൂ​ന്ന് എ​ല്ലാ വ​ര്‍ഷ​വും പൊ​തു​അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക, ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ള്‍ പ്ര​വൃ​ത്തി​ദി​നം ആ​ക്കു​വാ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് അ​തി​രൂ​പ​ത സ​മി​തി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി, ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, ന്യൂ​ന​പ​ക്ഷ ക്ഷേ​മ മ​ന്ത്രി ബി. ​അ​ബ്‌​ദു​റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ക്ക് സ​മ​ര്‍പ്പി​ച്ച നി​വേ​ദ​ന​ത്തി​ലു​ള്ള​ത്.

അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ല്‍, ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ല, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ഡൊ​മി​നി​ക് ന​ടു​വി​ലേ​ഴം, ട്ര​ഷ​റ​ര്‍ ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ജാ​ഗ്ര​ത സ​മി​തി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ല്‍, ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ഓ​ഫീ​സ് ചാ​ര്‍ജ് സെ​ക്ര​ട്ട​റി ജി​നോ ജോ​സ​ഫ് ക​ള​ത്തി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് നി​വേ​ദ​നം സ​മ​ര്‍പ്പി​ച്ച​ത്. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.