അങ്കണവാടികളുടെ പരിഷ്കരിച്ച ഭക്ഷണ മെനു നഗരസഭാ തലത്തിൽ ഉദ്ഘാടനം ചെയ്തു
1591733
Monday, September 15, 2025 3:44 AM IST
പത്തനംതിട്ട: അങ്കണവാടികളിലെ പരിഷ്കരിച്ച മെനു നടപ്പിലാക്കുന്നതിന്റെ നഗരസഭാതല ഉദ്ഘാടനം ചിറ്റൂർ ഒന്പതാം വാർഡിലെ സ്മാർട്ട് അങ്കണവാടിയിൽ മുനിസിപ്പൽ ചെയർമാൻ ടി.സക്കീർ ഹുസൈൻ നിർവഹിച്ചു.
വാർഡ് കൗൺസിലർ ആർ. സാബു അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ നിഷ ആ നി ജോസഫ് മെനു പരിഷ്കരണത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. 96-ാം നമ്പർ അങ്കണവാടി വർക്കർ വി.കെ. ജയ, ഹെൽപ്പർ പി.ആർ. ലത എന്നിവർ പങ്കെടുത്തു.
ശങ്കു എന്ന അങ്കണവാടി കുട്ടിയുടെ ആവശ്യം സാമൂഹ്യ മാധ്യമത്തിലൂടെ വലിയ ജനശ്രദ്ധ നേടിയിരുന്നു. സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലിലൂടെ തന്റെ ആവശ്യം സാധിച്ചതിന്റെ സന്തോഷവും ഈ കുട്ടി പങ്കുവച്ചിരുന്നു.
എണ്ണയുടെയും പഞ്ചസാരയുടെയും ഉപ്പിന്റെയും ഉപയോഗം പരമാവധി കുറച്ചുള്ള ശാസ്ത്രീയ ഭക്ഷണ രീതിയാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.