നോര്‍ക്ക ശില്പശാല 18 ന്
1591724
Monday, September 15, 2025 3:38 AM IST
പത്തനംതിട്ട: ജില്ലയിലെ പ്രവാസികള്‍ക്കും പ്രവാസി സംരംഭകര്‍ക്കുമായി നോര്‍ക്ക റൂട്ട്സ്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സിഎംഡി) എന്നിവയുടെ ആഭിമുഖ്യത്തില്‍ എന്‍ഡിപിആര്‍ഇഎം പരിശീലന പരിപാടി 18 ന് പത്തനംതിട്ട വൈഎംസിഎ ഹാളില്‍ സംഘടിപ്പിക്കും.
സംരംഭം തുടങ്ങുന്നതിനു നടപ്പാക്കുന്നതിനും ആവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം നല്‍കും. രജിസ്ട്രേഷന് 9.30 മുതൽ. ഫോണ്‍ 0471 2329738, +91-8078249505.
www.norkaroots.kerala.gov.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതിയിലൂടെ സംരംഭകര്‍ക്ക് ലഭിക്കും.