വിദ്യാഭ്യാസം സമൂഹ നന്മയ്ക്കാകണം: ജസ്റ്റീസ് ബെഞ്ചമിന്‍ കോശി
1591730
Monday, September 15, 2025 3:43 AM IST
തിരുവല്ല: സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ ലക്ഷ്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ സാധിക്കുവെന്ന് വൈ.എം.സി.എ മുന്‍ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ. ബെഞ്ചമിന്‍ കോശി. വൈഎംസിഎ സബ് - റീജിയന് സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിലെ വെല്ലുവിളികളെയും അപായങ്ങളെയും നേരിടുവാനും അതിജീവിക്കുവാനുള്ള തിരിച്ചറിവും കരുത്തും യുവതലമറ വിദ്യാഭ്യാസത്തിലൂടെ നേടണമെന്നും അദ്ദേഹം പറഞ്ഞു.
ചെയര്മാന് ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭാ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ത്തോമ്മാ സഭാ വികാരി ജനറാള്‍ റവ. ജോര്‍ജ് മാത്യു മുഖ്യ പ്രഭാഷണം നടത്തി.
മുന്‍ റീജണല്‍ ചെയര്മാന് വി.സി സാബു, റീജണല്‍ യൂത്ത് വര്‍ക്ക് കമ്മിറ്റി ചെയര്മാന് ലിനോജ് ചാക്കോ, മധ്യമേഖല കോ ഓര്‍ഡിനേറ്റര്‍ എബി ജേക്കബ്, സംസ്ഥാന സമിതി അംഗങ്ങളായ ജോസഫ് നെല്ലാനിക്കൻ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറല്‍ കണ്‍വീനര്‍ സുനില്‍ മറ്റത്ത്,
വൈസ് ചെയര്മാന്മാരായ തോമസ് വി. ജോൺ, നിതിന്‍ കടവിൽ, പ്രോഗ്രാം കണ്‍വീനര്‍ സജി മാമ്പ്രക്കുഴിയിൽ, വര്‍ഗീസ് ടി. മങ്ങാട്, ജുബിന്‍ ജോൺ, കെ. സി മാത്യു, എം ബി നൈനാൻ, തിരുവല്ല വൈഎംസിഎ വൈസ് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ്, കുര്യന് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.